‘നമ്മൾ’ സിനിമയിലെ കൂട്ടുകാരിൽ ഭാവനയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടോയെന്ന് അവതാരക; ബന്ധമുണ്ടായിരുന്നത് ജിഷ്ണുവുമായി മാത്രമെന്ന് സിദ്ധാർത്ഥ്

‘രാക്ഷസി, രാക്ഷസി, രാക്ഷസി’ എന്ന തകർപ്പൻ പാട്ടുമായി എത്തി സൗഹൃദത്തിന്റെയും കോളേജ് കാമ്പസിന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു നമ്മൾ. പുതുമുഖങ്ങൾ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ, ഭാവന എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 2002ൽ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച വിജയമായിരുന്നു. ശിവൻ, ശ്യാം എന്ന എന്നിവർ ആയിട്ടായിരുന്നു സിനിമയിൽ ജിഷ്ണുവും സിദ്ധാർത്ഥും എത്തിയത്. സിനിമയിൽ പരിമളം എന്ന കഥാപാത്രമായി എത്തിയ ഭാവന പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അതേസമയം, രേണുക പിന്നീട് ചില സിനിമകളിൽ അഭിനയിച്ചെങ്കിലും വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. ജിഷ്ണു നിരവധി സിനിമകളിൽ അഭിനയിച്ചു. കാൻസർ ബാധിച്ച് 2016ൽ ഈ ലോകത്തോട് വിട പറഞ്ഞു. സിനിമയിലെ മറ്റൊരു നായകനായിരുന്ന സിദ്ധാർത്ഥ് ഭരതൻ താൻ പുതിയതായി സംവിധാനം ചെയ്ത സിനിമയുമായി എത്തുകയാണ്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയിൽ റോഷൻ മാത്യു, സ്വാസിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സിദ്ധാർത്ഥ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ‘നമ്മൾ എന്ന സിനിമയിലൂടെ ഇൻഡസ്ട്രിയിൽ ഒരുമിച്ച് സ്റ്റാർട്ട് ചെയ്തതാണ് ഭാവന ചേച്ചി, ചേച്ചിയുമായി കോൺടാക്ട് ഉണ്ടോ? വരുന്ന സിനിമകളിൽ കാണാനുള്ള സാധ്യതയുണ്ടോ’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാൽ, നമ്മൾ സിനിമയിൽ അഭിനയിച്ചവരിൽ കോൺടാക്ടിൽ ഉണ്ടായിരുന്നത്, 2016 വരെ താനും ജിഷ്ണുവും ആയിരുന്നു എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. ‘2016ലാണ് അവൻ മരിക്കുന്നത്. ഞങ്ങൾ രണ്ടു പേരും മാത്രമായിരുന്നു പരസ്പരം കോൺടാക്ട് ചെയ്തിരുന്നത്. അത് മരിക്കുന്നത് വരെ ഉണ്ടായിരുന്നു’ – സിദ്ധാർത്ഥ് പറഞ്ഞു. പിന്നെ വല്ലപ്പോഴും ദിനേഷ് പ്രഭാകറിനെ കാണാറുണ്ടെന്നും പ്രശാന്ത് അലക്സാണ്ടർ, മിഥുൻ രമേഷ് എന്നിവരുമായും സൗഹൃദമുണ്ടെന്നും സിദ്ധാർത്ഥ് പറഞ്ഞു. ദിവസവും വിളിക്കുന്ന തരത്തിലുള്ള ബന്ധം ജിഷ്ണുവുമായി മാത്രമാണ് ഉണ്ടായിരുന്നതെന്നും സിദ്ധാർത്ഥ് പറഞ്ഞു.

സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അതേസമയം, ജിന്ന് എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago