കൊച്ചി: കഴിഞ്ഞ ദിവസം ആയിരുന്നു നിർമാതാവും നടനുമായ വിജയ് ബാബുവിന് എതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. മലയാള സിനിമാലോകത്തെ ശരിക്കും ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. കോഴിക്കോട് സ്വദേശിയും നടിയുമായ യുവതിയുടെ പരാതിയിൽ ആയിരുന്നു വിജയ് ബാബുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വിജയ് ബാബുവിന് എതിരായി നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയത്. എറണാകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. ആ മാസം 27നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തി. അർദ്ധരാത്രി ഫേസ്ബുക്ക് ലൈവിൽ എത്തിയ വിജയ് ബാബു തനിക്കെതിരെ കേസ് നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുകയും ഈ സംഭവത്തിൽ ഇര ശരിക്കും താനാണെന്ന് പറയുകയും ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. താനും കുടുംബവും ദുഃഖിച്ചിരിക്കുമ്പോൾ പരാതി നൽകിയ വ്യക്തി സുഖമായിട്ട് ഇരിക്കുകയാണെന്നും വിജയ് ബാബു പറഞ്ഞു.
2018 മുതൽ തനിക്ക് യുവതിയെ അറിയാമെന്നും വിജയ് ബാബു വെളിപ്പെടുത്തി. അഞ്ചു വർഷത്തിനിടെ അവരുമായി ഒന്നുമുണ്ടായിട്ടില്ല. സിനിമയിൽ കൃത്യമായി ഓഡിഷന് വന്നതിനു ശേഷം അഭിനയിക്കുകയാണ് ഉണ്ടായത്. പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും കൈവശമുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് തനിക്ക് ഇങ്ങോട്ട് മെസേജ് അയയ്ക്കുകയായിരുന്നു. തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച വിജയ് ബാബു തന്നെ അപകീർത്തിപ്പെടുത്തിയതിന് യുവതിക്കെതിരെ കേസ് നൽകുമെന്നും പറഞ്ഞു. അതേസമയം, കേസിൽ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല. താരത്തെ ചോദ്യം ചെയ്യാനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…