മലയാളത്തിൻെറ താര സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍. ഇപ്പോൾ നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റെ സ്ഥാനമാണ് ഗണേഷ് കുമാര്‍ വഹിക്കുന്നത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി വരുന്ന കാലയളവിൽ മത്സരിക്കുകയില്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
‘ഞാന്‍ ഇരുപത്തിയഞ്ചു വര്‍ഷം കൂടെ നിന്നു. ഇനി ബാക്കിയുള്ളവര്‍ സംഘടനയെ മുന്നോട്ട് കൊണ്ട് പോകട്ടെ. മിക്ക കമ്മറ്റിക്കും ഒരു രഹസ്യസ്വഭാവം ഉണ്ടല്ലോ. അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാകാന്‍ പാടില്ല. ഒരു ക്രമക്കേട് അമ്മയില്‍ നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ആരെയും ഉപദ്രവിക്കുന്ന സംഘടന അല്ല അമ്മ. എന്നാൽ ഞാന്‍ ആവശ്യമില്ലാതെ ഓരോ വിവാദങ്ങളില്‍ ചെന്നെത്തുന്നത് അമ്മ കാരണം ആണ്. അത് എന്തിനാണ് എന്നാണു ഇപ്പോള്‍ തോന്നുന്നത്. അനാവശ്യമായ വിഷയങ്ങളില്‍ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എന്റെ സ്വന്തം സമാധാനത്തിനു വേണ്ടിയാണു ഞാന്‍ പിന്മാറിയത്.
ഈ സംഘടനയിൽ നിന്ന് പറ്റിയിട്ടില്ല. പിണങ്ങിയിട്ടല്ല, മതിയായിട്ടാണ്. വേണ്ടപ്പെട്ട പലരോടും സംഘടനക്ക് വേണ്ടി പിണങ്ങേണ്ടി വന്നു, ഇനി അതിനൊന്നും ആവർത്തിക്കാൻ വയ്യ. ആയ കാരണം കൊണ്ടാണ് മാറിനില്ക്കാന് തീരുമാനിച്ചത്. അതെ പോലെ നല്ല സിനിമകള്‍ കിട്ടിയാല്‍ സിനിമയില്‍ തുടരും’ ഗണേഷ് കുമാര്‍ പറഞ്ഞു.സംഘടന ഉണ്ടാക്കിയ കാലം മുതല്‍ കൂടെ നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.