Categories: ActorCelebrities

അമ്മയുടെ വൈസ് പ്രസിഡന്റെ സ്ഥാനത്ത് നിന്നും രാജിവെക്കാൻ തീരുമാനിച്ച് നടൻ ഗണേഷ് കുമാര്‍

മലയാളത്തിൻെറ താര സംഘടനയായ  അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍. ഇപ്പോൾ  നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റെ സ്ഥാനമാണ്  ഗണേഷ് കുമാര്‍ വഹിക്കുന്നത്. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി വരുന്ന കാലയളവിൽ  മത്സരിക്കുകയില്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.

K. B. Ganesh Kumar

‘ഞാന്‍ ഇരുപത്തിയഞ്ചു  വര്‍ഷം കൂടെ നിന്നു. ഇനി ബാക്കിയുള്ളവര്‍ സംഘടനയെ മുന്നോട്ട് കൊണ്ട് പോകട്ടെ. മിക്ക കമ്മറ്റിക്കും ഒരു രഹസ്യസ്വഭാവം ഉണ്ടല്ലോ. അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാകാന്‍ പാടില്ല.  ഒരു ക്രമക്കേട് അമ്മയില്‍ നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല.  ആരെയും ഉപദ്രവിക്കുന്ന സംഘടന അല്ല അമ്മ. എന്നാൽ ഞാന്‍ ആവശ്യമില്ലാതെ ഓരോ വിവാദങ്ങളില്‍ ചെന്നെത്തുന്നത്  അമ്മ കാരണം ആണ്. അത് എന്തിനാണ് എന്നാണു ഇപ്പോള്‍ തോന്നുന്നത്. അനാവശ്യമായ വിഷയങ്ങളില്‍ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എന്റെ സ്വന്തം സമാധാനത്തിനു വേണ്ടിയാണു ഞാന്‍ പിന്മാറിയത്.

MLA Ganeshkumar

ഈ സംഘടനയിൽ  നിന്ന് പറ്റിയിട്ടില്ല. പിണങ്ങിയിട്ടല്ല, മതിയായിട്ടാണ്. വേണ്ടപ്പെട്ട പലരോടും സംഘടനക്ക് വേണ്ടി പിണങ്ങേണ്ടി വന്നു, ഇനി അതിനൊന്നും ആവർത്തിക്കാൻ  വയ്യ. ആയ കാരണം കൊണ്ടാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. അതെ പോലെ  നല്ല സിനിമകള്‍ കിട്ടിയാല്‍ സിനിമയില്‍ തുടരും’ ഗണേഷ് കുമാര്‍ പറഞ്ഞു.സംഘടന ഉണ്ടാക്കിയ കാലം മുതല്‍ കൂടെ  നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago