തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യ. തന്നെയും തന്റെ കുടുംബത്തെയും ഇത്തരം വാർത്തകൾ മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങൾക്കും സ്വകാര്യജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ആര്യ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്ക്രീൻ ഷോട്ടുകളും ആളുകളിൽ നിന്നുള്ള ചോദ്യങ്ങളും തന്നെ ശരിക്കും ശ്വാസം മുട്ടിക്കുന്നതായും ആര്യ പറഞ്ഞു. തങ്ങൾക്കും ഒരു സ്വകാര്യജീവിതം ഉണ്ടെന്നും തന്നെ വെറുതെ വിടണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ആര്യ അഭ്യർത്ഥിച്ചു.
സോഷ്യൽമീഡിയയിൽ ആര്യ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘എല്ലായ്പ്പോഴും എന്നതു പോലെ മിണ്ടാതിരിക്കാമെന്നും ഇതു കടന്നു പോകുമെന്നും ഞാൻ കരുതി. പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോകുകയും ആളുകളെ ബാധിക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവർക്കും കുടുംബവും വ്യക്തിജീവിതവും ഉള്ളതാണ്. അതുകൊണ്ട് പ്രിയപ്പെട്ടവരേ, എനിക്ക് പറയാനുള്ളത് എന്താണെന്ന് ദയവായി കേട്ട് ഞങ്ങളെ വെറുതെ വിടുക’ എന്ന് കുറിപ്പോടെയാണ് ആര്യ തനിക്ക് പറയാനുള്ളത് പറഞ്ഞത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില വാർത്തകൾ ചില ഓൺലൈൻ മീഡിയകളിൽ പ്രചരിക്കുകയാണ്. ഇത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുപ്പമുള്ളവരെയും വളരെ മോശമായി ബാധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്ക്രീൻഷോട്ടുകളും ആളുകളിൽ നിന്നുള്ള ചോദ്യങ്ങളും എന്നെ ശ്വാസം മുട്ടിക്കുന്നു. ഇത് വളരെ സെൻസിറ്റീവായ വ്യക്തിപരമായ വിഷയമാണെന്ന് ദയവു ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, എവിടെ നിർത്തണം എന്ന് എനിക്കറിയാം. എപ്പോഴെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് വന്ന് പറയുകയാണ് ചെയ്യുന്നത്. എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല. ഇത്തരം അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. പല പേരുകളും ഈ വാർത്തകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഞാൻ അത് അറിയിക്കുന്നതായിരിക്കും. ഞങ്ങളെ വെറുതെ വിടുക.’ – ഇങ്ങനെയാണ് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…