ആരാധകന്റെ വിവാഹത്തിന് ഭാര്യാസമേതം എത്തി ആശംസകൾ നേർന്ന് നടൻ ആസിഫ് അലി. ആലപ്പുഴ സ്വദേശിയായ സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും എത്തിയത്. തനിക്ക് സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം ഉണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും കൊണ്ടാണ് അദ്ധ്വാനവും കൊണ്ടാണ് താൻ ഇവിടെ വരെ എത്തി നിൽക്കുന്നതെന്നും വിവാഹവേദിയിൽ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു.
വിവാഹച്ചടങ്ങിന്റെ തുടക്കം മുതൽ താരം സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ ഓരോ ആളുകളോടും സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചുമാണ് താരം യാത്രയായത്. അതേസമയം, ആരാധകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സമയം കണ്ടെത്തി എത്തിയ ആസിഫ് അലിയെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്.
‘അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും. ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം.’ – ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഫ്സൽ എന്നയാൾ കുറിച്ചു. ‘വിജയ പരാജയങ്ങൾ ഒരു നടന് ഉണ്ടായേക്കാം പക്ഷെ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തിൽ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കിൽ മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കിൽ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടെ ആയിരിക്കണം’ – ആരാധകൻ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…