മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലി ആഡംബര കാര്‍ സ്വന്തമാക്കി. ബി എം ഡബ്ല്യു കാർ ആണ് ആസിഫ് വാങ്ങിയത്. ബി എം ഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് സ്വന്തമാക്കിയത്. ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്. മഹേഷും മാരുതിയുമാണ് ആസിഫിന്റെ പുതിയ റിലീസ്. മാരുതി കാറും ഒരു കേന്ദ്ര ബിന്ദുവായ ചിത്രമാണ് മഹേഷും മാരുതിയും. എന്നാൽ, മാരുതിയല്ല സ്വപ്നവാഹനമായ ബി എം ഡബ്ല്യു തന്നെ സ്വന്തമാക്കിയിരിക്കുകയാണ് താരം.
സേതുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എൺപതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് മഹേഷ്. മഹേഷിന്റെ ഈ പ്രണയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എസ് എൽ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. 2018, എ രഞ്ജിത്ത് സിനിമ, കാസര്‍ഗോള്‍ഡ്, ഒറ്റ തുടങ്ങി നിരവധി ചിത്രങ്ങള്‍ ആസിഫ് അലിയുടേതായി പുറത്തെത്താനുണ്ട്.
അതേസമയം, 2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്‍റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് താരം വാങ്ങിയ പുതിയ ബി എം ഡബ്ല്യു കാറിന്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിംഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…