ഒരു കോടിയുടെ കാർ സ്വന്തമാക്കി ആസിഫ് അലി, പുതുപുത്തൻ ബി എം ഡബ്ല്യുവിൽ പറപറക്കാൻ യുവതാരം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലി ആഡംബര കാര്‍ സ്വന്തമാക്കി. ബി എം ഡബ്ല്യു കാർ ആണ് ആസിഫ് വാങ്ങിയത്. ബി എം ഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് സ്വന്തമാക്കിയത്. ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്. മഹേഷും മാരുതിയുമാണ് ആസിഫിന്റെ പുതിയ റിലീസ്. മാരുതി കാറും ഒരു കേന്ദ്ര ബിന്ദുവായ ചിത്രമാണ് മഹേഷും മാരുതിയും. എന്നാൽ, മാരുതിയല്ല സ്വപ്നവാഹനമായ ബി എം ഡബ്ല്യു തന്നെ സ്വന്തമാക്കിയിരിക്കുകയാണ് താരം.

സേതുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എൺപതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് മഹേഷ്. മഹേഷിന്റെ ഈ പ്രണയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എസ് എൽ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. 2018, എ രഞ്ജിത്ത് സിനിമ, കാസര്‍​ഗോള്‍ഡ്, ഒറ്റ തുടങ്ങി നിരവധി ചിത്രങ്ങള്‍ ആസിഫ് അലിയുടേതായി പുറത്തെത്താനുണ്ട്.

അതേസമയം, 2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്‍റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് താരം വാങ്ങിയ പുതിയ ബി എം ഡബ്ല്യു കാറിന്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാ​ഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിം​ഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിം​ഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago