എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ ജൂലൈ 21 ന് തീയറ്ററുകളില്‍ എത്തുകയാണ്. നിവിന്‍ പോളിയും ആസിഫ് അലിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് പറയുകയാണ് നിവിനും ആസിഫും. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലാണ് ഇരുവരും അക്കാര്യങ്ങള്‍ സംസാരിച്ചത്.
ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയത് വിഗ്ഗായിരുന്നുവെന്നാണ് നിവിന്‍ പോളി പറയുന്നത്. വിഗ് വച്ചുള്ള അഭിനയം ബുദ്ധിമുട്ടുണ്ടാക്കി. നല്ല വെയ്റ്റുള്ള വിഗാണ് ഉപയോഗിച്ചത്. ഏറ്റവും മികച്ച വിഗ് വേണമെന്ന് ഷൈന്‍ ചേട്ടന് നിര്‍ബന്ധമായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ വിഗ്ഗും വച്ച് ഇരിക്കും. എടുത്താല്‍ തിരിച്ചുവയ്ക്കാന്‍ ഭയങ്കര പാടാണ്. കോസ്റ്റിയൂംസിനും ഒരുപാട് ലെയറുകളുണ്ട്. ഇതും എപ്പോഴും ഊരി ധരിക്കാന്‍ പറ്റില്ല. ഏറെ ബുദ്ധിമുട്ടിയെങ്കിസും എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത ചിത്രമാണ് മഹാവീര്യറെന്നും നിവിന്‍ പോളി പറഞ്ഞു.
വിഗ് വച്ചുള്ള നിവിന്റെ ബുദ്ധിമുട്ട് താന്‍ നേരിട്ട് കണ്ടതാണെന്ന് ആസിഫ് അലി പറഞ്ഞു. നിവിന്റെ മുടി കാരണം കാരവാന്‍ മാറേണ്ട അവസ്ഥ വന്നു. ആദ്യത്തെ കാരവാന്‍ മാറ്റി കുറച്ചുകൂടി പൊക്കമുള്ള കാരവാന്‍ കൊണ്ടുവന്നുവെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…