സോഷ്യൽ മീഡിയയിൽ നടൻ ബാബു ആന്റണി പങ്കുവെച്ച ഒരു പഴയകാല ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. ഫോട്ടോയിൽ ബാബു ആന്റണിക്ക് ഒപ്പം മോഹൻലാലും സോമനും ആണ് ഉള്ളത്. ‘ഒരു കഷണം ചിക്കൻ താ ലാലേ’ എന്ന അടിക്കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശരിക്കുമുള്ള ജീവിതത്തിൽ നിന്നുള്ള ഒരു സീൻ, കുറേ കാലം മുമ്പ് മോഹൻലാലിനും സോമേട്ടനും ഒപ്പം എന്നുകൂടി അടിക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. രസകരമായ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ഫോട്ടോയിൽ ആയാലും, ജീവിതത്തിൽ ആയാലും കള്ളം പാടില്ല ബാബുവേട്ടാ’, ‘ലാലേട്ടൻ നല്ല തട്ടാണല്ലോ തട്ടുന്നത്… ലെ ബാബു ആന്റണി ചേട്ടൻ :ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ’, ‘സിനിമയിൽ വില്ലൻ ആയാലും ഹീറോ ആയാലും ഞാൻ എന്നും ബാബു ചേട്ടൻറെ കൂടെ.. ഇനിയും ഒരുപാട് സിനിമകൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.’ അങ്ങനെ പോകുന്നു കമന്റുകൾ. ഏത് സിനിമ ഷൂട്ട് ചെയ്യുന്ന കാലഘട്ടത്തിലാണ് ഈ ഫോട്ടോ എടുത്തതെന്ന ചർച്ചയും പുരോഗമിക്കുന്നുണ്ട്. വെറുതെ ചിക്കൻ മാത്രം കഴിക്കുവാന്ന് പറഞ്ഞാൽ നുമ്മൾ വിശ്വസിക്കില്ല ബാബുവേട്ടാ എന്നും ആരാധകർ പറയുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമായ പവർസ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളസിനിമയിലേക്ക് എത്തുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായാണ് പവർ സ്റ്റാർ ഒരുങ്ങുന്നത്.
ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. ഒരിടവേളക്ക് ശേഷമാണ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…