മനുഷ്യർക്കെല്ലാം ഒരു ദൈവമാണെങ്കിൽ ഞാൻ വിശ്വസിക്കുമായിരുന്നു, ചിരിച്ചു കാണിക്കുന്നവർ എല്ലാവരും സുഹൃത്തുക്കളല്ല – മനസു തുറന്ന് നടൻ ബൈജു സന്തോഷ്

വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിലേക്ക് എത്തി നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് ബൈജു സന്തോഷ്. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ബൈജു സന്തോഷ് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ഓൺലൈൻ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈജു സന്തോഷ് ചില തുറന്നു പറച്ചിലുകൾ നടത്തിയത്.

വിശ്വാസിയാണോ എന്ന ചോദ്യത്തിന് മനുഷ്യർക്കെല്ലാം ഒരു ദൈവമായിരുന്നെങ്കിൽ താൻ വിശ്വസിക്കുമായിരുന്നു എന്നായിരുന്നു ബൈജുവിന്റെ മറുപടി. ദൈവം എന്ന് പറയുന്നത് ഒരാളേ പാടുള്ളൂ. ഒരു വിഭാഗത്തിന് ഒരു ദൈവം. വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറേ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്. എവിടെ തിരിഞ്ഞാലും ദൈവങ്ങളാണോയെന്നും ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

ജീവിതത്തില്‍ പിടിച്ചുനില്‍ക്കുന്നത് താന്‍ ധൂര്‍ത്തില്ലാത്ത വ്യക്തിയായത് കൊണ്ടാണ്. ആര്‍ക്ക് വേണ്ടിയും ആരും ഉണ്ടാകില്ല എന്നത് ഇപ്പോള്‍ തത്വമായി മാറിയിരിക്കുകയാണ്. ചിരിച്ച് കാണിക്കുന്നവര്‍ എല്ലാവരും സുഹൃത്തുക്കള്‍ അല്ല. തനിക്കുണ്ടായ പോലെ സുഹൃത്തുക്കള്‍ മലയാള സിനിമയില്‍ ആർക്കും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സഹായിക്കാന്‍ താന്‍ ഒരാളോടും പറഞ്ഞിട്ടില്ലെന്നും ബൈജു പറഞ്ഞു. അടുത്തിടെ പ്രിയദര്‍ശന്റെ കൊറോണ പേപ്പേര്‍സ് എന്ന ചിത്രത്തിനായി ഏഴു ദിവസത്തെ ഡേറ്റ് വാങ്ങി എന്നാല്‍ അത് വന്നപ്പോള്‍ താന്‍ അതില്‍ ഇല്ല. അതിന്‍റെ കാരണം ചോദിച്ചില്ലെന്നും അത് ചോദിക്കേണ്ട ആവശ്യമില്ലെന്നും ബൈജു പറഞ്ഞു. അത് വലിയ കാര്യമല്ല. അവരുടെ തീരുമാനങ്ങളാണ്. നമ്മളെപ്പോലെ ആയിരിക്കണം എല്ലാവരും എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്നും ബൈജു സന്തോഷ് വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago