ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒരുമിച്ചെത്തിയ പത്താന്‍ എന്ന ചിത്രത്തിലെ ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്. അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യട്ടേയെന്നായിരുന്നു ബൈജുവിന്റെ പ്രതികരണം. ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ബൈജു പ്രതികരിച്ചത്.
‘അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ്?. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍പക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് നോക്കുന്നത്. എന്തിനാണ് അത്’, ബൈജു ചോദിച്ചു.
പത്താനില്‍ ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ചെത്തിയ ഗാനം പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നത്. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…