Categories: MalayalamNews

ഏതൊരു സ്‌ത്രീക്കും ആരെയും കേസിൽ പെടുത്താം എന്ന നിലയിലാണ് കാര്യങ്ങൾ; മീ ടൂവിനും WCCക്കും എതിരെ നടൻ ബൈജു

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മീ ടൂ ക്യാമ്പയിനെ നിശിതമായി വിമർശിച്ച് നടൻ ബൈജു. കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് ബൈജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ ഏതോരു സ്ത്രീക്കും ആരെയും കേസില്‍ പെടുത്താം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു സിസിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മള്‍ പരിശോധിക്കേണ്ടതാണ്. ഇന്ന് ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടം വഴിയോടുന്ന പുരുഷന്മാരെ ഇവിടെ ഉള്ളൂ” ബൈജു പറഞ്ഞു.

“നായക നടന്മാരുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് അതു കൊണ്ട് തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും സിനിമയ്ക്കായി എടുക്കുന്നതില്‍ അപാകതയില്ല. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ല. തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടിട്ടല്ലേ. അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകത നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്‌നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണ്” ബൈജു കൂട്ടിച്ചേർത്തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago