തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തന്നെ ഉപയോഗിച്ചതായി കരുതുന്നില്ലെന്ന് നടന്‍ ബാല. മോന്‍സനുമായി തനിക്ക് യാതൊരു പണമിടപാടും ഇല്ല. മോന്‍സനുമായി ഒരു രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ തുണിയില്ലാതെ നടക്കുമെന്നും ബാല വെല്ലുവിളിച്ചു. മാത്രമല്ല തറവാടിയായ തനിക്ക് മോന്‍സണുമായി പണമിടപാട് നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും ബാല പറഞ്ഞു.
തനിക്ക് അയല്‍വാസി എന്ന നിലയിലാണ് മോന്‍സണുമായി ബന്ധം. താന്‍ മോണ്‍സന്റെ ഡ്രൈവറായ അജിയുമായി സംസാരിച്ചു അതില്‍ മോശമായ ഒന്നും പരാമര്‍ശിച്ചിട്ടില്ലെങ്കിലും ബാല പറഞ്ഞു. തട്ടിപ്പുകാരനാണെന്ന് തനിക്കറിയില്ല. താന്‍ അവിടെ പോയിട്ടുണ്ടെന്നും തന്റെ വീട്ടില്‍ മോണ്‍സണ്‍ വന്നിട്ടുണ്ടെന്നും നടന്‍ ബാല വിശദീകരിച്ചു. മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാല സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്.
ഫോണ്‍ സംഭാഷണത്തില്‍ നിന്ന്
ബാല- ഒരു കംപ്ലെയിന്റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..
അജി- അയ്യോ എന്റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വെയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..
ബാല- ഭയങ്കര മോശമായി സംസാരിച്ചെന്ന് പറഞ്ഞ് ഭയങ്കര ദേഷ്യത്തിലാണ് മോന്‍സണ്‍ ഡോക്ടര്‍. എല്ലാ കേസും എല്ലാം ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…