Categories: MalayalamNews

ബിലാലിന് വേണ്ടി വർക്ക്ഔട്ട് തുടങ്ങി ബാല; ആകാംക്ഷയോടെ ആരാധകർ

മമ്മൂട്ടി നായകനായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ മാർച്ച് മാസത്തിൽ ഷൂട്ടിംഗ് തുടങ്ങുവാൻ ഒരുങ്ങുകയാണ്. ബിഗ് ബിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമൽ നീരദ് തന്നെയാണ് ബിലാലിന്റെയും സംവിധാനം. ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ. ഈ പേര് തന്നെയാണ് രണ്ടാംഭാഗത്തിന് കൊടുത്തിരിക്കുന്നത്.

ബിഗ് ബിയിൽ ഉണ്ടായിരുന്ന ബാല, മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് വേണ്ടി ബാല വർക്ക് ഔട്ട് തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മേരി ടീച്ചർ എടുത്തു വളർത്തിയ മക്കളിൽ ഒരാളായ മുരുഗൻ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് ബാല അവതരിപ്പിച്ചത്. തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ ഫൈറ്റ് മാസ്റ്ററായിട്ടാണ് ബാല എത്തിയത്. മംമ്ത മോഹൻദാസാണ് ബാലയുടെ ജോഡിയായി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള മുത്തുമഴ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു.

2007ൽ പുറത്തിറങ്ങിയ സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ചിത്രമായ ബിഗ് ബി ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കുവാൻ പോകാതെ പറ്റിയ ചിത്രമാണെങ്കിലും പിന്നീട് ഒരു കൾട്ട് ചിത്രമെന്ന നിലയിൽ പേരെടുത്തിരുന്നു. അതിനാൽ തന്നെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പ് ഏറെയാണ്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago