തനിക്കെതിരെ ഉണ്ടാക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടൻ ബാല രംഗത്തെത്തുകയാണ്. വീഡിയോയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
ബാലയുടെ വാക്കുകൾ:
‘ എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ.
അപ്പോഴാണ് ഇന്നലെ ഒരു വ്യാജവാർത്ത, ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞ്. പിന്നെ ഫോണിലേക്ക് ഒരുപാട് പേരുടെ കോളുകൾ. എന്റെ അച്ഛന്റെ കാര്യം ഓർത്ത് തകർന്നിരിക്കുമ്പോഴാണ് ഇങ്ങനെ വ്യാജവാർത്ത എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്…മനസിലാക്കണം..’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…