തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ബാല. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയതിനു ശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ബാല ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രണ്ടു മാസങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് മുന്നിലേക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ഇനിയും സിനിമകൾ വരുമെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ പ്രസന്നതയോടെയും ഉന്മേഷത്തോടെയുമാണ് വീഡിയോയിൽ ബാല പ്രത്യക്ഷപ്പെടുന്നത്.
ബാല വീഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ‘ഏകദേശം രണ്ട് മാസമായി നിങ്ങൾക്ക് മുന്നിൽ വന്നിട്ട്, സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേ ഉള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്. എന്നെ ഇത്രയും പേർ സ്നേഹിക്കുന്ന കാര്യം. ആ സ്നേഹത്തോടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറ്റി മറിച്ച് പോകാൻ. അതിന്റെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. പ്രാർത്ഥനകൾക്ക് നന്ദി എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്നേഹം അറിയിക്കുന്നു. എല്ലാവരോടും നന്ദി. ഇനി നല്ല രീതിയിൽ മുന്നോട്ട് പോണം. സിനിമകൾ ചെയ്യണം. സർപ്രൈസുകൾ ഉണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.’
മാര്‍ച്ച് ആദ്യവാരമായിരുന്നു ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ഒരാഴ്‍ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യസ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. വിജയകരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…