നീണ്ടനാളത്തെ ആശുുപത്രി വാസത്തിനും ചികിത്സയ്ക്കും ഒടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ് നടൻ ബാല. ചെറിയ പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ഈദ് മുബാറക് നേർന്ന് പങ്കുവെച്ച കുറിപ്പിലാണ് തിരിച്ചു വരവിന്റെ കാര്യം ബാല പങ്കുവെച്ചത്. ഭാര്യ എലിസബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാല തന്റെ സന്തോഷം ലോകത്തെ അറിയിച്ചത്.
നിറചിരിയോടെ ഒരു ഗ്ലാസിൽ നിന്ന് ജ്യൂസ് കുടിക്കുന്ന വിധത്തിലാണ് ചിത്രത്തിൽ ബാലയും എലിസബത്തും. ഒരു ചെറിയ കുറിപ്പും ചിത്രത്തിനൊപ്പം ബാല പങ്കുവെച്ചു. ‘എല്ലാ പ്രാർത്ഥനകൾക്കും നന്ദി. നിറയെ സ്നേഹത്തോടെയും വാത്സല്യത്തോടെയും, നിങ്ങളുടെ ഉത്സവം ആഘോഷിക്കൂ. വീഡിയോയുമായി ഉടനെ വരാം. ബാലയും എല്ലുവും’ – എന്നാണ് ബാല സോഷ്യൽ മീഡിയയിൽ കുറിച്ച സന്ദേശം.
ആശംകളുമായി നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയത്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരൂവെന്ന് നിരവധി പേർ കുറിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ആയിരുന്നു താരം ചികിത്സ തേടിയത്. ബാലയ്ക്ക് സുഖമില്ലാത്ത വാർത്ത വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…