കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ബാലയേയും ഗായിക അമൃത സുരേഷിനേയും മകള്‍ അവന്തികയേയും കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മകള്‍ക്ക് കൊവിഡാണ് എന്ന രീതിയില്‍ വ്യാജ വാര്‍ത്ത പരന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഏറെ നാളായി പിരിഞ്ഞുകഴിയുന്ന ബാലയും അമൃതയും ഇതോടെ വീഡിയോയുമായി സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുകയുണ്ടായി. ബാലയാണ് ഇത്തരത്തിലൊരു വ്യാജവാര്‍ത്ത പരത്തിയതെന്ന് അമൃതയും അമൃത തന്നോട് കാര്യങ്ങള്‍ വ്യക്തമായി പറയാത്തതാണ് കാരണമെന്ന് ബാലയും പറയുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാല.
സെപ്റ്റംബര്‍ അഞ്ചിന് നടന്‍ ബാലയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തില്‍ വെച്ചു തന്നെയാകും വിവാഹമെന്നും കേള്‍ക്കുന്നു. ഇപ്പോളിതാ നടന്‍ ബാല തന്നെ ഈ കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്. അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്‌നൗവിലാണ് താനെന്നും, ഷൂട്ടിങ് കഴിഞ്ഞാല്‍ വിവാഹം ഉണ്ടാകുമെന്നും താരം പറയുന്നു. വിശേഷങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് നടന്‍ വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് വിവരം. എട്ട് വര്‍ഷത്തോളമായി ബാച്ചിലര്‍ ലൈഫ് ആയിരുന്നു ബാല.
രജനികാന്ത് ചിത്രം അണ്ണാത്തെയിലാണ് ബാല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശിവയുടെ സഹോദരന്‍ കൂടെയാണ് ബാല. നയന്‍താര, മീന, കീര്‍ത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ജോര്‍ജ്ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ഡി ഇമ്മാന്‍ ആണ്. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് അണ്ണാത്തെ എന്നാണ് സംവിധായകന്‍ ശിവ പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…