‘ഒരാള്‍ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐലവ്‌യു പറയുന്നു; ഒരു പെണ്ണ് ഒറ്റയ്ക്കായാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നാണോ?’; ദുരനുഭവം പറഞ്ഞ് എലിസബത്ത്

ജീവിതത്തിലെ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ മോശം മെസേജ് അയയ്ക്കുന്നവരുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. നിരവധി പേരാണ് അശ്ലീല ചുവയുള്ള മെസേജ് അയച്ചതെന്നും ഇവരെയൊന്നും ബ്ലോക്ക് ചെയ്തിട്ടും കാര്യമില്ലെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരാള്‍ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐലവ്‌യു പറയുന്നു. ഒരു പെണ്ണ് ഒറ്റയ്ക്കായാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നാണോയെന്നും എലിസബത്ത് ചോദിക്കുന്നു.

ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നുന്നതും പറയുന്നതും തെറ്റല്ല. പക്ഷേ ഇങ്ങനെ ഒരവസ്ഥയില്‍ എങ്ങനെയാണ് പറയാന്‍ തോന്നുന്നതെന്നാണ് താന്‍ ചിന്തിക്കുന്നത്. പെണ്ണെന്നു പറഞ്ഞാല്‍ ഉപയോഗ വസ്തു മാത്രമല്ല. അങ്ങനെ കാണുന്നത് അവസാനിപ്പിക്കണം. അവര്‍ക്ക് ഒരു മനസുണ്ടെന്നും അത് വിഷമിക്കുന്നുണ്ടെന്നും മനസിലാക്കണം. ബാലചേട്ടന്‍ ഓക്കെയാണെന്നും പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നതായും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക. ഈ സ്‌ക്രീന്‍ ഷോട്ട് ഇടാന്‍ കാരണം ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് ഞാന്‍ ഒരു 5 ഡേയ്‌സ് ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിന്‍ ആയി നിക് ഇഷ്ടപ്പെടില്ലെകില്‍ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്. അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടാര്‍ന്നു അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസേജ് ചെയ്തിരുന്നു അന്നു പേഴ്‌സണല്‍ ആയി. ഞാന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു ഈ പറയുന്ന ആള്‍ക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിക്ക് അറിയില്ല എന്നും അതില്‍ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ കോള്‍ ചെയ്യാനും അത് പോലെ ഇന്‍സ്റ്റഗ്രാം മെസേജ് ചെയ്യാനും ശ്രമിക്കുന്നു. റിപ്ലേ ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ ജാഡ കാരണം ആണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന സിറ്റ്വേഷന്‍ അനുഭവിക്കുനെ എന്ന്. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം ഓള്‍റെഡി 100 ഫേക്ക് ഐഡി ഉണ്ടല്ലോ. അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാള്‍ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതില്‍ തെറ്റു ഒന്നുല. പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാല്‍ പിന്നെ ഈസി ആണ് അല്ലെ കാര്യങ്ങള്‍. ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവര്‍ക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും പ്രയേഴ്‌സിന് നന്ദി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago