രാമലീല എന്ന സിനിമയ്ക്കു ശേഷം നടൻ ദിലീപും സംവിധായകൻ അരുൺ ഗോപിയും ഒരുമിച്ച ചിത്രം ‘ബാന്ദ്ര’ തിയറ്ററുകളിൽ എത്തി. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നടൻ ദിലീപും സംവിധായകൻ അരുൺ ഗോപിയും നന്ദി അറിയിച്ചു. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് ഇരുവരും നന്ദി അറിയിച്ചത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കലാഭവൻ ഷാജോണും ലൈവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു.
തങ്ങൾ മൂന്നുപേരും ഒരുമിച്ച് വർക്ക് ചെയ്ത ബാന്ദ്ര തിയറ്ററുകളിൽ എത്തിയിരിക്കുകയാണെന്നും ഒരുപാട് പേർ ചിത്രം കണ്ട് നല്ല അഭിപ്രായങ്ങൾ പറഞ്ഞെന്നും ദിലീപ് വ്യക്തമാക്കി. രാമലീലയ്ക്ക് ശേഷം തങ്ങൾ വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് ഇത്. ബാന്ദ്രയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാനാണ് ഇവിടെയെത്തിയത്. പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. തിയറ്ററുകൾ ഹൗസ്പുൾ ആകുകയാണെന്നും ആ സന്തോഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കണമെന്ന് തോന്നിയെന്നും അതിനാലാണ് ലൈവ് വന്നതെന്നും ദിലീപ് പറഞ്ഞു.
രാമലീലയിൽ പറഞ്ഞത് പ്രതികാരത്തിന്റെ കഥയാണെങ്കിൽ ബാന്ദ്രയിൽ പറഞ്ഞിരിക്കുന്നത് ഒരു പ്രണയകഥയാണ്. സിനിമയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ച വെച്ച ആളാണ് കലാഭവൻ ഷാജോൺ എന്ന് ദിലീപ് പറഞ്ഞു. ഈ സിനിമയിലും തന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഷാജോൺ അഭിനയിച്ചിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപും തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയും പ്രധാനവേഷത്തിൽ എത്തിയ ബാന്ദ്ര നവംബർ 10ന് ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…