മുംബൈ നഗരത്തിലൂടെ സ്റ്റൈലൻ ലുക്കിൽ നടൻ ദിലീപ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മുംബൈ നഗരത്തിൽ ദിലീപ് എത്തിയത്. പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മുംബൈയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിന് തുടക്കമായത്.
ഏതായാലും സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയ ദിലീപിന്റെ സ്റ്റൈലൻ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ നഗരമധ്യത്തിലൂടെ കട്ട താടിയും കൂളിംഗ് ഗ്ലാസും വെച്ചു നടക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് താൽക്കാലികമായി നിർത്തി വെച്ചിരുന്നു.
ദിലീപ് – റാഫി കൂട്ടുകെട്ടിലാണ് വോയിസ് ഓഫ് സത്യനാഥൻ ഒരുങ്ങുന്നത്. സിനിമ നിർമിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രജിൻ ജെ പി എന്നിവർ ചേർന്നാണ്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…