ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പവി കെയർ ടേക്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവി എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു.
നീല നിറത്തിലുള്ള ഒരു യൂണിഫോം ധരിച്ച് തലയിൽ തൊപ്പി വെച്ച് ചിരിക്കുന്ന ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിനീത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും ദിലീപ് തന്നെയാണ്. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പവി കെയർ ടേക്കർ. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദനാണ്. ദീപു ജോസഫാണ് എഡിറ്റർ, റോഷൻ ചിറ്റൂർ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവർത്തിയും വിനായക് ശശികുമാറും ചേർന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ നിർവഹിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…