ഷൈൻ ടോം ചാക്കോയുടെ പെങ്ങളുടെ മനസമ്മതത്തിന് എത്തി ദിലീപ്, സന്തോഷം കൊണ്ട് തുള്ളിച്ചാടി ഷൈൻ, കുടുംബക്കാരെ ദിലീപിന് പരിചയപ്പെടുത്തി താരം

നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതം ആയിരുന്നു കഴിഞ്ഞദിവസം. സോഷ്യൽ മീഡിയയിൽ മനസമ്മത ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും വൈറലായിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു ചടങ്ങിന് എത്തിയത്. സഹോദരിയുടെ മനസമ്മത ചടങ്ങിൽ ചേട്ടൻ സ്ഥാനത്ത് നിന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്തത് ഷൈൻ ആയിരുന്നു.

ചടങ്ങിനായി പള്ളിയിലേക്ക് എത്തിയ വരനെ സ്വീകരിച്ചതും മുന്നിൽ തന്നെ നിന്ന് കാര്യങ്ങൾ നയിച്ചതും ഷൈൻ ആയിരുന്നു. സിനിമാമേഖലയിൽ നിന്നുള്ള നിരവധി പേർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. നടൻ ദിലീപും ഷൈനിന്റെ കുഞ്ഞുപെങ്ങളുടെ മനസമ്മതത്തിന് എത്തിയിരുന്നു. ദിലീപ് എത്തിയപ്പോൾ സന്തോഷത്തോടെ ഓടിച്ചെന്ന് ദിലീപിനെ സ്വീകരിക്കുന്ന ഷൈൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ദിലീപിനെ ഓടിയെത്തി സ്വീകരിച്ച ഷൈൻ തന്റെ കുടുംബാംഗങ്ങളെയും മറ്റും ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ‌ മുതലുള്ള സൗഹൃദം ദിലീപുമായി ഉണ്ടെന്ന് ഷൈൻ വേദിയിൽ വെച്ച് പറഞ്ഞു. വർഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ​ ​ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് കടന്നത്. ദിലീപിനൊപ്പം നിരവധി പേരാണ് സെൽഫി എടുത്തതും മറ്റും. അടി എന്ന സിനിമയാണ് ഷൈനിന്റെ ഏറ്റവും അടുത്ത് റിലീസ് ആയ ചിത്രം. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago