ദിലീപിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു സിഐഡി മൂസ. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി എന്നിങ്ങനെ കോമഡി താരങ്ങളെല്ലാം ഒത്ത് ചേര്‍ന്ന ഈ സിനിമയിലൂടെയാണ് ദിലീപ് നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ദിലീപു അനൂപും ചേര്‍ന്ന് സിഐഡി മൂസ നിര്‍മ്മിക്കുന്നത്. പിന്നീട് കഥാവശേഷന്‍, പാണ്ടിപട, ട്വന്റി തുടങ്ങി നിരവധി സിനിമകള്‍ ദിലീപിന്റെ നിര്‍മാണത്തിലെത്തി. ഇതെല്ലാം വലിയ വിജയമായതോടെ പരീക്ഷണ സിനിമകള്‍ എടുക്കാനും ജനപ്രിയന്‍ തയ്യാറായി.
അങ്ങനെയാണ് വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ദിലീപ് നിര്‍മ്മിക്കുന്നത്. വിനീതിന്റെ കന്നിച്ചിത്രത്തില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, തുടങ്ങിയ പുതുമുഖങ്ങളായിരുന്നു നായകന്മാരായിട്ടെത്തിയത്. അതുവരെ പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സിനിമ എടുക്കുന്നതില്‍ നിന്നും നിര്‍മാതാക്കളെല്ലാം മാറി നില്‍ക്കാറുണ്ടെങ്കിലും ദിലീപ് റിസ്‌ക് ഏറ്റെടുക്കുകയായിരുന്നു. റിലീസിനെത്തിയതിന് ശേഷം വമ്പന്‍ വിജയത്തിലാണ് മലര്‍വാടി എത്തിയത്. ഈ സിനിമ ഏറ്റെടുക്കാന്‍ കാരണം വിനീതിലുണ്ടായ വിശ്വാസമാണെന്ന് പറയുകയാണ് ദിലീപിപ്പോള്‍.
വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. വിനീതിന്റെ ആദ്യത്തെ സിനിമയാണ്. പാട്ടുകാരനായും നടനായും നിറഞ്ഞ് നില്‍ക്കുന്ന ആള്‍ ആദ്യമായി സംവിധാനം ചെയ്യുന്നു. ശ്രീനിയേട്ടന്റെ മക്കള്‍ ഒരിക്കലും മോശമാകില്ലല്ലോ. വിനീതിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കത് ബോധ്യമായി. പുതിയ ആളുകളാണ് അഭിനയിക്കുന്നതെന്ന് വിനീത് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും ഞാന്‍ നല്‍കുകയും ചെയ്തു. അതൊക്കെ ഒരു നിമിത്തമായിരുന്നു. അതില്‍ അഭിനയിച്ച ആളുകളെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്നും ദിലീപ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…