നടൻ ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലീഷ് പോത്തൻ, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങളാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പ്രകാശൻ പറക്കട്ടെ ടീം. ദിലീഷ് പോത്തൻ, നിഷ സാരംഗ്, മാത്യു തോമസ് എന്നിവരാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും മറ്റും മനസ് തുറന്നത്.
പ്രകാശൻ പറക്കട്ടെ സിനിമയിലേക്ക് ധ്യാൻ ശ്രീനിവാസൻ തന്നെ വിളിച്ചതിനെക്കുറിച്ച് വളരെ രസകരമായി പറയുകയാണ് ദിലീഷ് പോത്തൻ. ധ്യാൻ ശ്രീനിവാസൻ എഴുതുന്ന ഒരു പടമുണ്ട് ഒന്നു കേട്ടുനോക്കൂവെന്ന് അജു വർഗീസ് വിളിച്ചിട്ടാണ് പറഞ്ഞത്. അങ്ങനെയാണ് താൻ ഇതിന്റെ കഥ കേട്ടതെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. കഥ പറഞ്ഞപ്പോൾ നിങ്ങളൊക്കെയാണ് പ്രധാന കഥാപാത്രങ്ങൾ എന്ന് തന്നോട് പറഞ്ഞു. ‘അപ്പോൾ ഞാൻ ഓർത്തത് ഇതിന് മുമ്പ് ധ്യാന്‍ എഴുതിയത് ലവ് ആക്ഷന്‍ ഡ്രാമയാണല്ലോ. അങ്ങനെ, നിവിന്‍ പോളിക്ക് പകരമായിരിക്കും എന്ന് വിചാരിച്ചാണ് ഞാന്‍ വന്നത് (ചിരി). അപ്പോഴാണ് പറഞ്ഞത് മാത്യുവിന്റെ അച്ഛനായുള്ള കഥാപാത്രമാണെന്ന്. അനാദിപ്പീടികക്കാരന്‍ അച്ഛന്‍. നയൻതാരയ്ക്ക് പകരം നിഷ ചേച്ചിയും’. – ദിലീഷ് പോത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
താൻ കൂടുതലും ചെയ്തിട്ടുണ്ടാകുക റിയലിസ്റ്റിക കഥാപാത്രങ്ങൾ ആയിരിക്കുമെന്നും ദിലീഷ് പറഞ്ഞു. റിയലിസ്റ്റിക് കഥാപാത്രങ്ങൾ കൂടുതലായി ചെയ്യുന്നിതിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് ആണ് ദിലീഷ് ഇങ്ങനെ മറുപടി പറഞ്ഞത്. റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് പേടിയും ബുദ്ധിമുട്ടുമാണെന്നും ദിലീഷ് വ്യക്തമാക്കി. തന്നെ അങ്ങനെയുള്ള കഥാപാത്രങ്ങൾക്കേ വിളിക്കുറുള്ളൂവെന്നും ദിലീഷ് പറഞ്ഞു. ജൂൺ പതിനേഴിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…