‘റിലീസ് ദിവസം ഞാൻ കരഞ്ഞു, നിങ്ങളുടെ സ്വന്തമാണ് ഞാനെന്ന കരുതലിന് നന്ദി’: ‘സിതാരാമം’ സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയുമായി ദുൽഖർ

നായകനായി എത്തിയ രണ്ടാമത്തെ തെലുങ്കു ചിത്രവും വിജയിച്ച സന്തോഷത്തിലാണ് നടൻ ദുൽഖർ സൽമാൻ. തന്നെയും ‘സിതാരാമം’ സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച തെലുങ്കിലെ ആരാധകർക്ക് നന്ദിയും സ്നേഹവും അറിയിക്കുകയാണ് ദുൽഖർ തന്റെ സോഷ്യൽമീഡിയ കുറിപ്പിലൂടെ. ‘കൃതജ്ഞതയും വികാരങ്ങളും കൊണ്ട് മനസു നിറഞ്ഞിരിക്കുന്നു’ എന്ന് കുറിച്ചാണ് ആരാധകർക്കുള്ള കത്ത് ദുൽഖർ ട്വീറ്റ് ചെയ്തത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണമാണ് സ്വന്തമാക്കിയത്. ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് പല പ്രേക്ഷകരും തിയറ്റർ വിട്ടിറങ്ങിയത് നിറകണ്ണുകളോടെയാണ്. ആരാധകരോടുള്ള സന്തോഷവും നന്ദിയും വാക്കുകളിലൂടെ പറയാൻ കഴിയില്ലെന്നും ദുൽഖർ കത്തിൽ പറഞ്ഞു.

ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിന്റെ പൂർണരൂപം, ‘വിസ്മയകരമായ തെലുങ്ക് പ്രേക്ഷകർക്ക്, ഞാൻ ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ആയ ചിത്രം ‘ഒകെ ബംഗാരം (ഓകെ കൺമണി) ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണിസാറിന് നന്ദി. ആ ചിത്രത്തിലൂടെ നിങ്ങളെല്ലാവരും എനിക്കൊരു അവസരം നൽകി, അതിലൂടെ എനിക്ക് അളവറ്റ് സ്നേഹവും നൽകി. പിന്നീട് ‘മഹാനടി’ എന്ന സിനിമയിൽ ജെമിനിയായി അഭിനയിക്കാൻ നാഗിയും വൈജയന്തിയും എനിക്കൊരു അവസരം നൽകി. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിന് നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും ബഹുമാനവും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഞാൻ പോകുമ്പോൾ എല്ലാം ‘അമ്മഡി’ എന്റെ ജീവിതത്തിലെ ഭാഗമായി മാറി. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’, ‘കുറുപ്പ്’ എന്നിവ ഡബ്ബ് ചെയ്ത സിനിമകൾ ആയിരുന്നു. ആ സിനിമകൾക്കും നിങ്ങൾ നൽകിയ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല.

സിതാരാമവുമായി സ്വപ്നയും ഹനുവും എന്നെ സമീപിച്ചപ്പോൾ എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണെന്ന്. അവർ ഒരു നിലവാരമുള്ള സിനിമ തരുമെന്ന് എനിക്ക് അറിയാമായിരുന്നു. എപ്പോഴും വ്യത്യസ്തവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകൾ ചെയ്യാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നിരവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നമാണ് സീതാരാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. സിനിമ റിലീസ് ആയ ദിവസം അതിന് ലഭിച്ച സ്വീകരണം കണ്ട് ഞാൻ കരഞ്ഞുപോയി. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അണ്ണാ, വിശാല്‍, പി എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയുടെ കലയിൽ വിശ്വസിക്കുന്നവർക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി. സ്നേഹപൂര്‍വ്വം, നിങ്ങളുടെ റാം (ദുല്‍ഖര്‍ സല്‍മാന്‍)’. വേള്‍ഡ് വൈഡ് റിലീസായെത്തിയ സീതാ രാമത്തിന് ബോക്സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് സീതാരാമം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 30 കോടിയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago