സിനിമാ താരങ്ങളോടുള്ള ആരാധന തലയ്ക്ക് പിടിച്ച പല തരത്തിലുള്ള സിനിമാപ്രേമികളെയും നമ്മൾ കണ്ടിരിക്കും. അത്തരമൊരു ആരാധനയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന് ആണ് കടലിനക്കരെ ഒരു നാട്ടിൽ നിന്ന് കടുത്ത ആരാധകർ എത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നാണ് ഈ ആരാധകർ. ആരാധന മൂത്ത അവർ തങ്ങളുടെ കുഞ്ഞു മകന് ദുൽഖർ സൽമാൻ എന്നാണ് പേര് നൽകിയത്. ഹിറ്റ് എഫ് എം 96.7ന് അഭിമുഖം നൽകുന്നതിനിടയിൽ ആയിരുന്നു ദുൽഖറിന്റെ കട്ട ആരാധകരുടെ വീഡിയോ അവതാരക ദുൽഖറിന് കാണിച്ചു കൊടുത്തത്. രണ്ടു വീഡിയോകൾ ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടും ശ്രീലങ്കയിൽ നിന്ന് ആയിരുന്നു. അതിലൊരു വീഡിയോയിലാണ് അമർ – ശ്യാമള ദമ്പതികൾ തങ്ങളുടെ ദുൽഖർ ആരാധനയെക്കുറിച്ച് വ്യക്തമാക്കിയത്.
ഹായ് ദുൽഖർ സൽമാൻ, ഞാൻ അമർ, ഇത് ശ്യാമള, ഞങ്ങൾ ശ്രീലങ്കയിൽ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഉസ്താദ് ഹോട്ടൽ സിനിമ മുതൽ ദുൽഖറിന്റെ വലിയ ആരാധകരാണെന്നും തമിഴിലും തെലുങ്കിലും നിങ്ങളുടെ ഒരു വീഡിയോ പോലും മിസ് ചെയ്യില്ലെന്ന് പറഞ്ഞ അമർ ഇപ്പോൾ ഈ വീഡിയോയ്ക്ക് ഈ കുസൃതിച്ചെക്കനാണെന്ന് പറഞ്ഞ് മകനെ കാണിക്കുകയാണ്. കുഞ്ഞിന്റെ പേര് ദുൽഖർ സൽമാൻ എന്നാണെന്നും നിങ്ങൾ കാരണമാണ് ദുൽഖർ സൽമാൻ എന്ന് പേരിട്ടതെന്നും അമർ വീഡിയോയിൽ വ്യക്തമാക്കുന്നു. തങ്ങൾ ശ്രീലങ്കയിൽ നിന്നുള്ള ദുൽഖറിന്റെ വലിയ ആരാധകരാണെന്നും കുഞ്ഞിന് ഈ പേരിട്ടത് നിങ്ങൾ കാരണമാണെന്നും ദുൽഖർ വ്യക്തമാക്കുന്നു.
ശ്രീലങ്കയിൽ ദുൽഖറിനെ ഇഷ്ടപ്പെടുന്ന വളരെയധികം ആളുകൾ ഉണ്ടെന്നും സിതാരാമം കണ്ടെന്നും അതിലെ എല്ലാ പോഷൻസും ഇഷ്ടപ്പെട്ടെന്നും അമർ വ്യക്തമാക്കുന്നു. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ഒരു ദിവസം ദുൽഖറിനെ കാണാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അമർ പറഞ്ഞു. ഇവിടെ തങ്ങളുടെ ശ്രീലങ്കൻ ദുൽഖർ സൽമാൻ ഉണ്ടെന്നും ഒരു ദിവസം അവനും ഇൻഡസ്ട്രിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അമർ വീഡിയോയിൽ വ്യക്തമാക്കി. അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് ദുൽഖർ ഈ വീഡിയോ കണ്ടത്. ദുൽഖറിന് ഒപ്പം ചുപ് സിനിമയുടെ സംവിധായകൻ ആർ ബാൽകിയും നായിക ശ്രേയ ധന്വന്തരിയും ഉണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…