‘ബേസിലിന്റെ ചിത്രങ്ങൾ ഒരുപാടിഷ്ടമാണ്, മിന്നൽ മുരളി തിയറ്ററിൽ ഇറക്കാൻ ഒരുപാട് തവണ ഞാൻ അവരോട് പറഞ്ഞതാണ്’ – ദുൽഖർ സൽമാൻ

ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യെക്കുറിച്ച് മനസു തുറന്ന് ദുൽഖർ സൽമാൻ. കഴിഞ്ഞവർഷം ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ഒടിടി റിലീസ് ആയിരുന്നു. മിന്നൽ മുരളിയെക്കുറിച്ചും ബേസിലിനെക്കുറിച്ചും തുറന്നു പറയുകയാണ് ദുൽഖർ സൽമാൻ. തന്റെ പുതിയ ചിത്രമായ ‘സീതാ രാമം’ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോൾ ആണ് ദുൽഖർ സൽമാൻ മിന്നൽ മുരളിയെക്കുറിച്ച് വാചാലനായത്.

ബേസിലിന്റെ സിനിമകൾ തനിക്ക് ഒരുപാടിഷ്ടമാണെന്നും ടോവിനോ – ബേസിൽ കൂട്ടുകെട്ട് ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. മിന്നൽ മുരളി ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഇതൊരു സൂപ്പർ സൂപ്പർ ഹീറോ പടം ആണെന്ന് ടോവിനോ പറഞ്ഞിരുന്നെന്ന് ദുൽഖർ വ്യക്തമാക്കി. ലോക്കൽ സൂപ്പർ ഹീറോ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ശരിക്കും എക്സൈറ്റഡ് ആയെന്നും പിന്നീട് സിനിമയുടെ ടീസർ കണ്ടപ്പോഴൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെന്നും ദുൽഖർ പറഞ്ഞു.

മിന്നൽ മുരളി തിയറ്ററിൽ ഇറക്കാൻ ഒരുപാട് തവണ അവരോട് പറഞ്ഞതാണെന്നും പിന്നീട് സിനിമ കണ്ടപ്പോൾ ആ ക്വാളിറ്റിയും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വെറുമൊരു എന്റർടയിൻമെന്റ് ചിത്രം മാത്രമല്ല. നല്ല ഡെപ്ത്തുള്ള സിനിമയാണ്. ഗുരു സോമസുന്ദരം ചെയ്ത റോളിൽ ഒരു പെയിനും നമുക്ക് കാണാൻ കഴിയുമെന്നും ദുൽഖർ സൽമാൻ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് ദുൽഖറിന്റെ പുതിയ ചിത്രം സീതാരാമം റിലീസ് ചെയ്യുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Minnal Murali director Basil Joseph Clears the confusion regarding the movie’s Theater release

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago