സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. കാരണം ആ ഫോട്ടോ എടുത്തത് മറ്റാരുമല്ല, മലയാളസിനിമയുടെ മഹാനടനായ മമ്മൂട്ടിയാണ്. വാപ്പിച്ചിക്ക് മുമ്പിൽ മുട്ടിടിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത് അടിക്കുറിപ്പായി കുറിച്ചു കൊണ്ടാണ് ദുൽഖർ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
ഫോട്ടോഗ്രഫിയോട് വളരെ ഇഷ്ടമുള്ള മമ്മൂട്ടി മമ്മൂട്ടി പല താരങ്ങളെടുയും ചിത്രങ്ങൾ എടുത്തിട്ടുണ്ട്. അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തവണ ഏതായാലും മകൻ ദുൽഖർ സൽമാൻ ആണ് മമ്മൂട്ടിക്ക് മോഡലായത്. ‘കള്ളച്ചിരി വേണ്ട കേട്ടോ, ക്യാമറയിലേക്ക് നോക്കെടാ എന്നൊക്കെ സീനിയർ പറയുമ്പോൾ നിങ്ങളുടെ മുട്ടുകൾ ചെറുതായി വിറയ്ക്കും, കാരണം ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമാണ്’ – എന്ന് കുറിച്ച് മമ്മൂട്ടിയെ മെൻഷൻ ചെയ്തായിരുന്നു ദുൽഖറിന്റെ കുറിപ്പ്. മമ്മൂട്ടി എടുത്ത മൂന്നു ചിത്രങ്ങളാണ് ദുൽഖർ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ചത്.
ഏതായാലും മമ്മൂട്ടി പകർത്തിയ ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘അനുഗ്രഹിക്കപ്പെട്ട മകൻ’, ‘മനോഹരമായ നിമിഷം’, ‘മൂന്ന് ചിത്രങ്ങളിലെയും എക്സ്പ്രഷൻസ് വ്യത്യസ്തമാണ്, അപൂർവ ചിത്രങ്ങൾ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. മമ്മൂട്ടി നായകനായി എത്തുന്ന സി ബി ഐ 5 തിയറ്ററുകളിലേക്ക് മെയ് ഒന്നിന് എത്തും. സി ബി ഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…