രാത്രികാലത്തെ ഷൂട്ടിംഗിലെ കഷ്ടപ്പാടുകൾ പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ദുൽഖർ രാത്രികാലത്തെ ഷൂട്ടിംഗ് കഷ്ടപ്പാടിന്റെ ചിത്രം പങ്കുവെച്ചത്. രാത്രി ഷൂട്ടിംഗ്, മഴയുടെ പ്രതീതി, അസ്വസ്ഥമായ, കിടുകിടുക്കുന്ന, ഹോട്ട് വാട്ടർ ബോട്ടിൽ, മിനി ബോൺഫയർ, രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്ത്, ഒമ്പതു എ എംനുള്ള ഫ്ലൈറ്റ് പിടിച്ച് അടുത്ത ഷൂട്ടിന് – എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്. സ്റ്റോപ്പ് ചെയ്യാൻ കഴിയാത്തത്ര തിരക്കുള്ള തന്റെ സിനിമാജീവിതത്തെക്കുറിച്ചാണ് ദുൽഖർ ഈ ചെറിയ വാക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കുറിപ്പിനെ ആവേശത്തോടെയാണ് ദുൽഖർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തത് എന്റെ സ്പെഷ്യൽ സാധനം ഫയർ ഡാൻസ്, കയ്യിൽ വെള്ളം കരുതിയത് നന്നായി അല്ലേൽ ഇപ്പൊ കത്തിപിടിച്ചേനെ, ചാർലി വൈബ് ആണല്ലോ ഇത്തരത്തിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ്റെ അടുത്ത ചിത്രം. കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിതാ രാമം ആണ് ദുൽഖറിന്റെ അടുത്തിടെ റിലീസ് ആയ പാൻ ഇന്ത്യൻ ചിത്രം. വൻ എതിരേൽപ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. 2012ൽ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സിനിമയിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…