മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിന് പിന്നാലെ ചില വിവാദങ്ങളും വന്നിരുന്നു. നഞ്ചിയമ്മയ്‌ക്ക് പുരസ്കാരം നൽകിയതിന് എതിരെ ചിലർ രംഗത്തു വന്നതിനെ തുടർന്നായിരുന്നു അത്. എന്നാൽ, ബിജിബാലും അൽഫോൺസ് ജോസഫും ഉൾപ്പെടെയുള്ള സംഗീതജ്ഞർ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോൾ നടൻ ദുൽഖർ സൽമാനും നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചതിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ‘സീതാരാമം’ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ദുൽഖർ നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചതിനെ അനുകൂലിച്ച് സംസാരിച്ചത്.
വിവാദത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും തന്റെ മനസിൽ നഞ്ചിയമ്മയ്ക്കാണ് അവാർഡെന്നും ദുൽഖർ വ്യക്തമാക്കി. നഞ്ചിയമ്മ അത് പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടെന്നും ദുൽഖർ പറഞ്ഞു. നഞ്ചിയമ്മ അത് അങ്ങേയറ്റം അർഹിക്കുന്നുണ്ടെന്നും ആ പാട്ടും നഞ്ചിയമ്മ പാടിയ രീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. എല്ലാത്തിന്റെയും ശാസ്ത്രം നോക്കാൻ തനിക്കറിയില്ലെന്നും താൻ തന്നെ കംപ്യൂട്ടർ ഉപയോഗിച്ചാണ് പാടുന്നതെന്നും ദുൽഖർ പറഞ്ഞു. ലൈവിൽ ചുന്ദരിപെണ്ണേ പാടാൻ പറഞ്ഞാൽ താൻ പെട്ടുപോകുമെന്നും ദുൽഖർ വ്യക്തമാക്കി.
നഞ്ചിയമ്മയ്ക്ക് അവാർഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ലിനുലാൽ ആണ് വിമർശനവുമായി രംഗത്തെത്തിയത്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയത് അപമാനമായി തോന്നിയെന്ന് ആയിരുന്നു ഇയാൾ പറഞ്ഞത്. സംഭവം വിവാദമായതോടെ നിരവധി പേരാണ് നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…