‘നിങ്ങളുടെ സ്നേഹമാണ് വീണു പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത്’; കിംഗ് ഓഫ് കൊത്ത തിയറ്ററിൽ വിജയയാത്ര തുടരുമ്പോൾ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’. കൊത്തയിലെ രാജാവിനെയും കൂട്ടരെയും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ പ്രേക്ഷകർ നൽകിയ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലാണ് ദുൽഖർ കുറിപ്പ് പങ്കുവെച്ചത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്കുള്ള വൈകാരികമായ കുറിപ്പ് ഇതിനകം ആരാധകർ നെഞ്ചോട് ചേർത്തു കഴിഞ്ഞു. വീണു പോയ സമയങ്ങളിലെല്ലാം പ്രേക്ഷകർ താങ്ങായി നിന്നതു കൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുൽഖർ കുറിക്കുന്നു.

സോഷ്യൽ മീഡിയയിൽ ദുൽഖർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ‘സ്നേഹം. എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം പ്രേക്ഷകർ തന്നെയാണ്. എല്ലാ സമയത്തും എല്ലാം നൽകുന്നത് ആ സ്നേഹമാണ്. വീണു പോകുമ്പോഴെല്ലാം എന്നെ കൈപിടിച്ച് ഉയർത്തുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ്. കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നത് അതാണ്. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുന്നതിൽ ഞാൻ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്! നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നൽകുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരു വലിയ ആലിംഗനം, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ പ്രേക്ഷകർക്ക് നന്ദി പറയുന്നു.’ – ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഓഗസ്റ്റ് 24ന് ആയിരുന്നു കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും ഉണ്ട്. സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago