ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസില്‍

പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസില്‍. 3.15 കോടി രൂപ മുതല്‍ വിലയില്‍ ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആര്‍ ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജൂണിലാണ് പൃഥ്വിരാജ് ലംബോര്‍ഗിനി ഉറൂസിന്റെ സെക്കന്‍ഡ് ഹാന്‍ഡ് സ്വന്തമാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള 2019 മോഡല്‍ ഉറുസിന്റെ അന്നത്തെ ഓണ്‍റോഡ് വില ഏകദേശം 4.35 കോടിയാണ്. 5000 കിലോമീറ്ററില്‍ താഴെ ഓടിയ ഉറുസ് ആണ് താരം വാങ്ങിയത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ് യു വി’ എന്ന വിശേഷണമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം.

ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം പി വി മോഡലായ വെല്‍ഫയര്‍ ഫഹദ് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും ഫഹദിന്റെ കളക്ഷനില്‍ ഉണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago