മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ പരിചിതമായ താരമാണ് ഗിരീഷ് നമ്പ്യാർ, നിരവധി സീരിയലുകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, ഇപ്പോൾ സ്വാന്തനം സീരിയലിലെ ഹരിയായിട്ടാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, വളരെ പെട്ടെന്ന് തന്നെ താരം ഏറെ ശ്രദ്ധ നേടിയത്, സിനിമ- സീരിയല്‍ താരം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്ബരയില്‍ ഭര്‍ത്താവ് ബാലന്റെ അനിയനായിട്ടാണ് ഗീരീഷ് എത്തുന്നത്.
പരമ്ബരയിലെ നിര്‍ണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്.ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങി നിരവധി പരമ്പരകളിൽ കൂടി താരം ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പരമ്ബരകളുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും മിനിസ്ക്രീന്‍ എന്‍ട്രി അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലുള്ള അഭിനയ മോഹമാണ് ഗിരീഷിനെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വന്നത്.സീരിയലിലെ പ്രണയം പോലെ തന്നെ ജീവിതത്തിലും നടൻ ഒരു പ്രണയ നായകൻ തന്നെയാണ് ഇപ്പോഴിത തന്റെ പ്രണയകഥ വെളിപ്പെടുത്തുകയാണ് താരം. സാന്ത്വനത്തിലേതു പോലെ തന്നെ പ്രണയ വിവാഹമായിരുന്നു ജീവിത്തിലും താരത്തിന്റേത്. പാർവതിയാണ് ഗിരീഷിന്റെ ഭാര്യ.
ഗൗരി എന്നൊരു മകളുണ്ട്. രണ്ടാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. സീരിയലിൽ കോളേജ് കാലത്തെ പ്രണയമായിരുന്നെങ്കിൽ യഥാർഥ ജീവിതത്തിൽ സോഷ്യൽ മീഡിയ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രണയം തുടങ്ങുന്നത്. പാർവതി ഫേസ്ബുക്കിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ പരസ്പരം അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നെന്ന് ഗിരീഷ് പറയുന്നു. രണ്ടുപേരുടെയും വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം, ഭാര്യക്ക് തന്റെ അഭിനയത്തിനോടുള്ള ഇഷ്ടം വളരെ നന്നായിട്ട് അറിയാമായിരുന്നു, അതുകൊണ്ട് തന്നെ തന്നെ പിന്തുണച്ചത് അവൾ ആയിരുന്നു എന്ന് ഹരി പറയുന്നു.
എന്‍ജിനിയറിങ്ങ് കഴിഞ്ഞ് രാജ്യാന്തര കമ്ബനികളില്‍ ജോലി ലഭിച്ചുവെങ്കിലും ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. എന്‍ജിനീയറിങ്ങ് പ്രൊഫഷന്‍ തിരഞ്ഞെടുത്തത് തന്നെ അഭിനയത്തിലേയ്ക്ക് മടങ്ങി വരാന്‍ വേണ്ടിയായിരുന്നു. ആ സമയത്തായിരുന്നു സ്ക്രീന്‍ ടെസ്റ്റ് എന്ന പരിപാടിയില്‍ അവസരം ലഭിക്കുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു പരിപാടിയുടെ ജഡ്ജ്. അതോടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു. തന്റെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഗിരീഷ് അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, അവതാരകൻ ആയിട്ടാണ് താരം ആദ്യം എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…