‘കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം’; തിരുവോണത്തലേന്ന് പ്രധാനമന്ത്രിക്ക് പ്രശംസയുമായി ഹരീഷ് പേരടി, ഇങ്ങനെയെങ്കിൽ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്നും താരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിരുവോണത്തലേന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ഹരീഷ് പേരടി അഭിനന്ദിച്ചത്. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് മുൻകൈ എടുത്തതിന് ആയിരുന്നു പ്രശംസ. വികസനം ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്ന് ഹരീഷ് കുറിച്ചു.

ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം. മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..’ – പ്രധാനമന്ത്രിക്ക് ഓണാശംകൾ നേർന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ചിരുന്നു. മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നതായാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago