രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള സന്നദ്ധതയറിയിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയത്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് ഹരീഷ് പേരടി തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴിതാ താന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. രാജിക്കത്ത് അയച്ചെങ്കിലും സംഘടന പ്രസിഡന്റോ സെക്രട്ടറിയോ വിളിച്ചില്ല. സുരേഷ് ഗോപി മാത്രമാണ് വിളിച്ചതെന്നും ഹരീഷ് പറഞ്ഞു.
സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണമെന്നും പറഞ്ഞു. ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം താന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് താന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവുമെന്നും രാജിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഹരീഷ് പേരടി പറഞ്ഞു.
അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചിരുന്നു. വിജയ് ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടിയെച്ചൊല്ലി സംഘടനയില്‍ അഭിപ്രായവ്യത്യാസം പുകയുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…