മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹരീഷ് പേരടി. മോഹൻലാൽ മഹാനടൻ മാത്രമല്ലെന്നും മഹാ മനുഷ്യത്വവുമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹരീഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ എന്ന നടനെക്കുറിച്ച് തുറന്നു പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ഹരീഷ് പേരടി ഇങ്ങനെ കുറിച്ചത്. ലിജോ ചിത്രത്തിൽ അവതരിപ്പിക്കുന്ന പുതുമുഖ നടനായ മനോജിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് ആയിരുന്നു ഹരീഷിന്റെ കുറിപ്പ്.
പിറന്നാൾ കേക്ക് മുറിക്കുന്ന മനോജിന്റെ പിറകിലായാണ് മോഹൻലാൽ നിൽക്കുന്നത്. മുന്നിൽ നിൽക്കുന്ന തങ്ങളല്ല താരങ്ങളെന്നും വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന മോഹൻലാൽ ആണ് യഥാർത്ഥതാരമെന്നും വ്യക്തമാക്കുകയാണ് ഹരീഷ്. ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതിയെന്നും താനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ലായിരുന്നെന്നും പറയുന്നു ഹരീഷ്. മഹാനടൻ മാത്രമല്ല മഹാമനുഷ്യത്വവുമാണ് മോഹൻലാൽ എന്ന് പറഞ്ഞാണ് കുറിപ്പ് അവസിനിക്കുന്നത്.
ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ്, ‘ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് …മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ ..’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…