‘ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുത്’- ഹരീഷ് പേരടി

രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെയും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുതെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇങ്ങനെ കുറിച്ചത്. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണെന്നും കോരന് താഴെയുള്ള കീരനെയും ചാത്തനെയും ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്…ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം കുത്തികളായി..അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല… അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്.. .ജാഗ്രതൈ..’

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്‌ക്ക് ലഭിച്ചതിനു പിന്നാലെ വിമർശനങ്ങളുമായി ചിലർ രംഗത്ത് എത്തിയിരുന്നു. സംഗീതം പഠിക്കാത്തവർക്ക് അവാർഡ് നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഇത്തരം വിമർശനവുമായി എത്തിയവർ പറഞ്ഞത്. എന്നാൽ, ഈ വിമർശനങ്ങളെയെല്ലാം ചവറ്റുകൊട്ടയിലാക്ക് ബിജിബാലിനെ പോലുള്ള സംഗീതജ്ഞർ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി കഴിഞ്ഞദിവസമാണ് ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago