‘കറുത്തവനും ദളിതനുമായ വിനായകനോട് എന്തുമാകാം; നായരും വെളുത്തവനുമായ പൃഥ്വിരാജിനോട് പറ്റില്ല’; പ്രസ് മീറ്റിലെ ഇരട്ടത്താപ്പില്‍ ഹരീഷ് പേരടി

പ്രമോഷന്‍ പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇരട്ടത്താപ്പില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചില്ലല്ലോ എന്ന് ഹരീഷ് പേരടി ചോദിച്ചു.

വിനായകനോട് എന്തും ആകാമെന്നാണ് സ്ഥിതി. കാരണം അവന്‍ കറുത്തവനും ദളിതനുമാണ്. പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്. പൃഥിരാജിനും ദിലീപിനും വിനായകനും തനിക്കും ഒക്കെ ഒരേ നിയമമാണ്. ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനവും പൊലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാം വാര്‍ത്തകള്‍ ആണ്..വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റില്‍ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്. വിനായകന്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേപടി നിലനിര്‍ത്തികൊണ്ടുതന്നെ ചോദിക്കട്ടെ, ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം. വിനായകനോട് എന്തും ആവാം, കാരണം അവന്‍ കറുത്തവനാണ്, ദളിതനാണ്, പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്…കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ…

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago