നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ഇതിനിടയിലാണ് ഉയരെ എന്ന സിനിമയെക്കുറിച്ച് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സിദ്ധിഖും പാർവതിയും ഒന്നിച്ച അഭിനയിച്ച അച്ഛൻ മകൾ രംഗങ്ങൾ മനോഹരമായിരുന്നെന്നും അവരിരുവരും നല്ല നടനും നടിയുമാണെന്ന് ആയിരുന്നു ഹരീഷ് പേരടി കുറിച്ചത്. ‘ഉയരെ എന്ന സിനിമയോട് ചില അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും സിദ്ധിഖും പാർവതിയും ഒന്നിച്ച അഭിനയിച്ച അച്ഛൻ മകൾ രംഗങ്ങൾ മനോഹരമായിരുന്നു…സിദ്ധിക്കേട്ടനും പാർവതിയും നല്ല നടനും നടിയുമാണ് ആശംസകൾ’ – ഹരീഷ് പേരടി കുറിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ പേരും ഉയർന്നു കേൾക്കുന്ന സമയത്താണ് ഹരീഷ് പേരടിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ട്രാളാണോയെന്ന് കമന്റ് ബോക്സിൽ ഒരാൾ ചോദിക്കുമ്പോൾ ‘ഈ സമയമാണ് അഭിപ്രായത്തിന് നല്ലത് അല്ലേ’ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ സിദ്ദിഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന രീതിയിലുള്ള കത്ത് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പൾസർ സുനി എഴുതിയ കത്തിൽ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ദിഖും അടുത്തുണ്ടായിരുന്നതായി പറയുന്നുണ്ട്.
2018ലാണ് പൾസർ സുനി ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…