നടൻ ഇന്ദ്രജിത്ത് സുകുമാരൻ സംവിധായകൻ ആകുന്നു. ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വടംവലിയെ പ്രമേയമാക്കിയുള്ള സിനിമ ‘ആഹാ’യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആയിരുന്നു ഇന്ദ്രജിത്തിന്റെ ഈ വെളിപ്പെടുത്തൽ. നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ‘ആഹാ’യിൽ ഇന്ദ്രജിത്ത് ആണ് നായകൻ. മനോരമ ന്യൂസിന്റെ പുലർവേളയിൽ സംസാരിക്കുമ്പോഴാണ് താൻ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായെന്നും ഇനി അതിൽ കുറച്ച് പണികൾ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലർവേളയിൽ പറഞ്ഞു.
അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താൻ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളിൽ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. ഏതായാലും അനിയൻ പൃഥ്വിരാജിന് പിന്നാലെ സിനിമ സംവിധാനത്തിൽ കഴിവ് തെളിയിക്കാൻ എത്തുകയാണ് ചേട്ടൻ ഇന്ദ്രജിത്തും. ലൂസിഫർ, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രജിത്ത് നായകനായി എത്തിയ ‘ആഹാ’ സിനിമയ്ക്ക് തിയറ്ററിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വടംവലി പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വടംവലിയുടെ ചരിത്രവും അതിന്റെ പിന്നിലുള്ള കഷ്ടപ്പാടുമെല്ലാം വ്യക്തമാക്കുന്നു. മനോജ് കെ ജയൻ, ശാന്തി ബാലചന്ദ്രൻ, അമിക്ക് ചക്കാലക്കൽ, അശ്വിൻ കുമാർ എന്നിവരും ‘ആഹാ’യിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം ബോളിവുഡ് ക്യാമറാമാൻ രാഹുൽ ദീപ് ബാലചന്ദ്രനാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…