സിനിമയിൽ തമാശകൾ കൊണ്ട് നമ്മെ പൊട്ടിച്ചിരിപ്പിച്ച നടനായ ഇന്നസെന്റ് ജീവിതത്തിലും ഒരു വലിയ തമാശക്കാരനാണ്. തന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും തമാശരൂപേണ അവതരിപ്പിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് വറുത്ത മീനിൽ ലഭിച്ച പ്രണയത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. സിസിലി എന്ന പെൺകുട്ടി ഒരു വറുത്ത അയല മീനിലൂടെ തന്ന പ്രണയസമ്മാനത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഇന്നസെന്റ്.
‘കമ്പനി നടത്തുന്ന കാലത്ത് നടന്ന കഥയാണ് അദ്ദേഹം പറഞ്ഞത്. അന്ന് ചോറ് കൊണ്ടു വരുന്ന പരിപാടി ഇല്ല. അങ്ങനെയുള്ള ദിവസങ്ങളിൽ അവിടെയുള്ള ചെറിയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങുന്നത്. കമ്പനിയിലെ ജോലിക്കാരൻ പോയി ചോറ് വാങ്ങി വരും. അത് വാങ്ങി കെണ്ടുവരുന്നവനോട് ഇന്നസെന്റ് ചേട്ടനാണെന്ന് പറയണമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോന്ന് കരുതി’.
ആ ഹോട്ടലിൽ ഒരു പെൺകുട്ടിയുണ്ട്. അവർക്ക് എന്നെയും എനിക്ക് അവരെയും അറിയാം. ഒരു ദിവസം ഭക്ഷണം വാങ്ങി വന്നപ്പോൾ, ‘ഈ പൊതി ഇന്നസെന്റ് ചേട്ടന്റെ ആണൂട്ടോ,’ എന്നും സിസിലി ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പൊതി കൊണ്ടുവന്നവൻ ഇത് പറഞ്ഞത് എല്ലാവരും കേട്ടു. ഇതിനിടെ ഇളപ്പന്റെ മകൻ എന്താണ് പ്രത്യേക പൊതി എന്ന് പറഞ്ഞ് തുറന്നു നോക്കി. എല്ലാവർക്കുമുള്ള ചോറും കറികളും മാത്രമേ എനിക്കുമുള്ളൂ. എല്ലാവരും കഴിക്കാൻ പോയി. എന്നാൽ, ചോറ് കഴിച്ചു തുടങ്ങിയപ്പോൾ എന്തോ കുഴപ്പമുണ്ടല്ലോ എന്ന് തോന്നി. ചോറ് മാറ്റി നോക്കിയപ്പോൾ വറുത്ത അയല. അതു കണ്ടപ്പോൾ വിഷമമായി. അന്ന് ഇളപ്പന്റെ മോൻ എല്ലാവരുടെയും മുന്നിൽ വെച്ച് കളിയാക്കി. അതിനു ശേഷം ചോറ് വരുമ്പോൾ പിള്ളേർ കളിയാക്കുമായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…