വില്ലൻ വേഷങ്ങളിൽ നിന്നും ഹാസ്യവേഷങ്ങളിലേക്ക് മാറി പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ നടനാണ് ജനാർദ്ദനൻ. അദ്ദേഹത്തിന്റെ ഘനഗാംഭീര്യമുള്ള ശബ്ദവും ഏറെ വ്യത്യസ്ഥമാണ്. സ്‌കൂൾ വിദ്യാഭാസത്തിന് ശേഷം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും മുഴുമിക്കാതെ എയർഫോഴ്സിൽ ചേർന്നു. ഒരുവർഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് വ്യോമസേന വിട്ടുതിനുശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. പരേതയായ വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: രമാരഞ്ജിനി, ലക്ഷ്മി. പിന്നീട് എസ് കെ നായരുടെ മദ്രാസിലെ ബിസിനസ്സ് നോക്കി നടത്തി. ഇതിനിടയിൽ പറവൂർ സെൻട്രൽ ബാങ്കിൽ ക്ളർക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. കുറേ നാൾ മലയാളനാട് വാരികയിൽ ‘സങ്കൽപത്തിലെ ഭർത്താവ്’ എന്ന പംക്തി കൈകാര്യം ചെയ്തു. കെ.എസ്. സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചു.
1977-ൽ അടൂർ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പി.എൻ.മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. ഇതിനിടയിൽ ശ്രീവരാഹം ബാലകൃഷ്ണനെ പരിചയപ്പെടുകയും അടൂർ ഗോപാലകൃഷ്ണനുമായി അടുക്കുകയും ചെയ്തു. കെ മധു സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായക വേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്.
വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും വെറുപ്പിന്റെയും മുൾമുനയിൽ നിർത്തുകയും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്ത ജനാർദ്ദനൻ കുടുംബാസൂത്രണത്തെപ്പറ്റി നിർമ്മിച്ച ‘പ്രതിസന്ധി’ എന്ന ഡോക്യുമെന്ററിയിൽ നാഷണൽ സാമ്പിൾ സർവ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. മുപ്പതിലേറെ വർഷമായി അഭിനയരംഗത്തുള്ള അദ്ദേഹം പി എൻ മേനോൻ സംവിധാനം ചെയ്ത ‘ഗായത്രി’യിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബജീവിതത്തെ പറ്റിയും ജനാര്‍ദ്ദനന്‍ പറഞ്ഞു.
എനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, കിടക്കാതെ ചാവണം. പറ്റുമെങ്കില്‍ ഒരു സ്‌മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം. (ചിരിക്കുന്നു). കുടുംബജീവിതത്തെ പറ്റി പറയുകയാണെങ്കില്‍ എന്റെ ബന്ധുതയില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായി ഒരു കൊരുത്ത് വീണു. കൊച്ചിലെ മുതല്‍. പക്ഷേ കല്യാണം കഴിക്കേണ്ട പ്രായപ്പോള്‍ അവളുടെ അച്ഛനും അമ്മയും വേറെ കല്യാണം കഴിപ്പിച്ചു. ഞാന്‍ ദു:ഖിതനായി. ആ ദുഖം മനസില്‍ വെച്ചുകൊണ്ട് മിണ്ടാതിരുന്നു. എന്തെങ്കിലും ഒരു പോംവഴി ഉണ്ടാവുമെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ പിരിഞ്ഞു. ഇവള്‍ വിഷമത്തോടെ ഇരിക്കുമ്പോള്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു. നിന്റെ ജന്മം എനിക്കവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയി. പക്ഷേ അവള്‍ക്ക് എന്റെ ഒപ്പം ജീവിക്കാനുളള ഭാഗ്യം ഉണ്ടായില്ല. 12 കൊല്ലം മുന്‍പ് മരിച്ചുപോയി. അവള്‍ മരിച്ചതോടെ ഞാന്‍ കുറച്ച് സൈലന്റായി. അവള്‍ ഹൈലി എജ്യുക്കേറ്റഡ് ആയിരുന്നു. ദല്‍ഹിയിലാണ് പഠിച്ചത്. അവളുടെ മരണശേഷം പല പ്രൊപ്പോസലുകള്‍ വന്നു. ആ സമയത്തൊന്നും എനിക്ക് തോന്നിയില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കുന്നത് പോലെ രണ്ടാമതൊരു ബന്ധം വന്നു. അതിനെപറ്റി ഒന്നും പറയുന്നില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…