സൂര്യയുടെ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവുമാണ് വീഡിയോ രൂപത്തില്‍ കുട്ടികള്‍ പുനരാവിഷ്കരിച്ചത്. കൈയ്യിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്. മൂന്ന് ആഴ്ച്ചകളോളം എടുത്താണ് വീഡിയോ മൊത്തത്തിൽ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്ത് പൂർത്തിയതിയത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. ഈ വീഡിയോ സൂര്യ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെക്കുകയും ചെയ്‌തു. ”ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!”- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.
ചെങ്കല്‍ച്ചൂളയിലെ കുട്ടികൾ അഭിനയിച്ചു തകർത്ത അയനിലെ പണം തട്ടുന്ന ആക്ഷന്‍ രംഗമാണ് സീക്വന്‍സുകളോടെ ആദ്യം പകര്‍ത്തിയത്. തുടർന്ന് സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അയനിലെ തന്നെ ഗാനരംഗത്തിന്‍റെ പുനരാവിഷ്കാരവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കണ്ടത്. ഡാൻസ് വീഡിയോ വൈറലായതോടെ അവർക്ക് സിനിമയിലും അവസരം ലഭിച്ചിരിക്കുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്.
ഇപ്പോഴിതാ ചെങ്കൽച്ചൂളയിലെ മിന്നും താരങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് നടൻ ജയകൃഷ്‌ണൻ. കുട്ടികളെ നേരിൽ കണ്ട് അഭിനന്ദിക്കാനെത്തിയ താരം മിനി ഷൂട്ടിങ് യൂണിറ്റ് ആണ് അവർക്കു സമ്മാനിച്ചത്. മൊബൈൽ ഫോൺ വഴി ഒരുക്കിയ വിഡിയോയിലൂടെ വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചും ലോകത്ത് അറിയപ്പെടട്ടെയെന്ന് ജയകൃഷ്ണൻ പറഞ്ഞു. ഡാൻസ് വിഡിയോയിലൂടെ വൈറലായ അബി, കാർത്തിക്, സ്മിത്ത്, ജോജി, സിബി, പ്രവിത് എന്നിവർ ചേർന്ന് ജയകൃഷ്ണനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. ഹ്രസ്വ ചിത്രങ്ങളുൾപ്പെടെ നിര്‍മ്മിക്കാന്‍ കഴിയുന്ന മിനി പ്രൊഡക്‌ഷന്‍ യൂണിറ്റ് ആണ് ജയകൃഷ്ണന്‍ കുട്ടികള്‍ക്കു നല്‍കിയത്. നടന്‍ എന്ന നിലയില്‍ ആദ്യമായി അംഗീകാരം ലഭിച്ചത് ചെങ്കല്‍ച്ചൂളയിൽ നിന്നാണെന്നു താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…