അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും പശുവളര്‍ത്തലുമുള്‍പ്പെടെ തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം. സ്വന്തം നാടായ പെരുമ്പാവൂരില്‍ ആറേക്കര്‍ സ്ഥലത്താണ് ജയറാമിന്റെ ഫാം.
ആനന്ദ് എന്നാണ് ജയറാം ഫാമിന് നല്‍കിയിരിക്കുന്ന പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. ഇതിന് പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും ഉള്‍പ്പെടെ ഇവിടെയുണ്ട്. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളുമുണ്ട്. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്‌കരണം. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇത്തവണത്തെ കൃഷിവകുപ്പിന്റെ കാര്‍ഷിക പുരസ്‌കാരവും ജയറാം സ്വന്തമാക്കി. കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ജയറാമിനെ പ്രത്യേകം ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…