മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന തുല്യമായ കാര്യമെന്ന് നടന്‍ ജയസൂര്യ. മഞ്ജുവിനെ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് താന്‍. സീനിയോറിറ്റി ഒട്ടും കാണിക്കാതെ വളരെ അടുത്ത സുഹൃത്തിനെ പോലെ ഇടപെടുന്ന വ്യക്തിയാണ് മഞ്ജു എന്നും ജയസൂര്യ പറഞ്ഞു. ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.
‘പത്രം’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായിരുന്ന സമയത്ത് അതേ സിനിയമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു താനെന്നും ജയസൂര്യ പറഞ്ഞു. ഇന്ന് പത്രത്തിലെ, താന്‍ ആരാധിച്ച നായികയ്ക്കൊപ്പം ഒരേ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. സിനിമയെ സ്‌നേഹിക്കാനായി ചില വ്യക്തിത്വങ്ങള്‍ നമ്മള്‍ പോലും അറിയാതെ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയും മോഹന്‍ലാലും ഒക്കെ അങ്ങനെയാണ്. അത്തരത്തില്‍ സിനിമയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച വ്യക്തിത്വങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. അതുകൊണ്ട് തന്നെ അവരുമായി തനിക്ക് അഭിനയിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്. എന്നിലും ഒരുപാട് മുതിര്‍ന്ന ഒരു ആര്‍ട്ടിസ്റ്റാണ് മഞ്ജു. പക്ഷെ നമ്മുടെ വളരെ അടുത്ത സുഹൃത്ത് സംസാരിക്കുന്നത് പോലെയാണ് അവര്‍ ഇടപെടുന്നത്. മഞ്ജുവിനെ ചിരിച്ച മുഖത്തോടുകൂടിയല്ലാതെ താന്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.
മെയ് 13നാണ് ‘മേരി ആവാസ് സുനോ’ തിയേറ്ററുകളില്‍ എത്തുക. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…