നമ്മളൊക്കെ ആരെയെങ്കിലും അത്രമേൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. അത് ചിലപ്പോൾ സിനിമാതാരങ്ങൾ ആയിരിക്കും എഴുത്തുകാർ ആയിരിക്കും കായികതാരങ്ങൾ ആയിരിക്കും ഏതെങ്കിലും മേഖലകളിൽ നിന്നുള്ള താരങ്ങൾ ആയിരിക്കും. ഇഷ്ടപ്പെടുന്ന താരങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞാൽ വളരെ സന്തോഷം ആയിരിക്കും ഓരോരുത്തർക്കും. അവരുടെ കൂടെ ഒരു സെൽഫി കൂടെ എടുക്കാൻ കഴിഞ്ഞാൽ അതിലേറെ സന്തോഷം. ഇനി അവരുടെ കൈയിൽ നിന്ന് ഒരു സർപ്രൈസ് സമ്മാനം കൂടി ലഭിച്ചാലോ? അത്തരമൊരു അമ്പരപ്പിലാണ് കൊച്ചിയിലെ ഒരു ആരാധിക. നടൻ ജയസൂര്യയുടെ വലിയ ആരാധികയായ പുഷ്പയ്ക്കാണ് താരത്തിന്റെ കൈയിൽ നിന്ന് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചത്.
കൊച്ചി പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് പുഷ്പ. ജയസൂര്യ ടോണി ആൻഡ് ഗൈയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ മുതൽ വലിയ സന്തോഷത്തിൽ ആയിരുന്നു പുഷ്പ. താരത്തെ ഒന്ന് കാണാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു പുഷ്പ. ഒന്ന് നേരിൽ കാണണമെന്ന് മാത്രമായിരുന്നു പുഷ്പയുടെ ആഗ്രഹം. എന്നാൽ, തന്റെ ആരാധികയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുക കൂടി ചെയ്തു ജയസൂര്യ. ടോണി ആൻഡ് ഗൈ സ്ഥാപനം തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ജയസൂര്യയ്ക്ക് ഒപ്പം സെൽഫി എടുത്തെങ്കിലും ആ വിശേഷം വീട്ടിൽ പറയുമ്പോൾ ഫോട്ടോയും കാണിക്കണമല്ലോ. എന്നാൽ, പുഷ്പയുടെ കൈയിൽ സ്വന്തമായി ഒരു സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ ജയസൂര്യ അതിനും ഒരു വഴി കണ്ടെത്തി. ടോണി ആൻഡ് ഗൈയിൽ നിന്ന് പോകുന്നതിനു മുമ്പ് തന്നെ പുഷ്പയ്ക്ക് ഒപ്പം നിന്നെടുത്തു ചിത്രം ഫ്രയിം ചെയ്ത് പുഷ്പയ്ക്ക് സമ്മാനിച്ചു. തനിക്ക് ഒപ്പം ഉണ്ടായിരുന്ന അസിസ്റ്റന്റിനെ പുഷ്പ അറിയാതെ പുറത്തു വിട്ടാണ് നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോ ഫ്രെയിം ചെയ്ത് സമ്മാനിച്ചത്. ഫോട്ടോ ഏറ്റു വാങ്ങുമ്പോഴുള്ള പുഷ്പയുടെ അമ്പരപ്പും സന്തോഷവും എല്ലാം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…