അനൂപ് മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഏതായാലും സിനിമയുടെ റിലീസിന് മുമ്പായി ഒരു ചലഞ്ച് നേരിടേണ്ടി വന്നിരിക്കുകയാണ് നായകനായ അനൂപ് മേനോൻ. കഴിഞ്ഞദിവസം രാത്രിയാണ് അവതാരകനും നടനുമായ ജീവ അഭിനേതാക്കളെ വെല്ലുവിളിച്ച് എത്തിയത്. പാതിരാത്രിയിൽ തെരുവിൽ ഇറങ്ങി 21 ഗ്രാംസ് സിനിമയുടെ പോസ്റ്റർ ഒട്ടിച്ച ജീവ അനൂപ് മേനോനെയും സംവിധായകനെയും പോസ്റ്റർ ഒട്ടിക്കാൻ ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി കാക്കനാട് പരിസരത്ത് ആണ് 21 ഗ്രാംസിന്റെ പോസ്റ്റർ ജീവയും സുഹൃത്തുക്കളും ചേർന്ന് ഒട്ടിച്ചത്. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞതിനു ശേഷമാണ് അനൂപ് മേനോനെയും സംവിധായകനെയും മറ്റ് അണിയറപ്രവർത്തകരെയും പോസ്റ്റർ ഒട്ടിക്കാൻ ജീവ ക്ഷണിച്ചത്. മാർച്ച് 18ന് തിയറ്ററുകളിലാണ് 21 ഗ്രാംസ് റിലീസ് ചെയ്യുന്നത്. ഏതായാലും ഇൻസ്റ്റഗ്രാമിൽ ജീവ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ബിബിൻ കൃഷ്ണയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കെ എന്‍ റിനിഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ലിയോണ ലിഷോയ്, അനു മോഹന്‍, രൺജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം – ജിത്തു ദാമോദര്‍, ചിത്രസംയോജനം – അപ്പു എന്‍ ഭട്ടതിരി, സംഗീതം – ദീപക് ദേവ്, വരികൾ – വിനായക് ശശികുമാര്‍, സൗണ്ട് മിക്സ് – പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍ – ജുബിന്‍, പ്രോജക്ട് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് – ഷിനോജ് ഓടണ്ടിയില്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…