സീരിയൽ പ്രേമികളുടെ ഇഷ്ട ജോഡികൾ ആണ് ജിഷിനും വരദയും. അമല എന്ന സീരിയലിലെ നായിക ആയിരുന്നു വരദ, ജിഷിൻ അതിലെ വില്ലനും, അമലയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് ജിഷിനും വരദയും. ജീവിത നൗക എന്ന സീരിയലിൽ ആണ് ജിഷിൻ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ ജിഷിനൊപ്പം നീലക്കുയിലിൽ കൂടി ശ്രദ്ധ നേടിയ നിതിനും അഭിനയിക്കുന്നുണ്ട്, ഇരുവരും ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ ആണ്, നിതിനെ കുറിച്ച് ജിഷിൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജിഷിൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ചിലരങ്ങനെയാണ്.. നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും. ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്. Tripple lockdown സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് schedule. ഷൂട്ട് നടക്കുന്ന വീട്ടിൽ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം..
അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ, കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നെ. നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട. കാണാൻ ഒരു ലുക്ക് ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്.
മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്. ഇവൻ Nithin Jake Joseph അല്ല. Nithin ‘Fake’ Joseph ആണ് . എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ.. സഹിച്ചല്ലേ പറ്റൂ . ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…